വലിയകുന്ന് മാഹീൻ കുടുംബത്തിൽ ഉണ്ണിയാലിയുടെ മകൻ അബ്ദുൽ ഖാദറിന്റെയും കൊടുമുണ്ട വെളുത്തേടത്ത് പള്ളിയാലിൽ കുന്നിഖാദർ എന്നവരുടെ മകൾ ഫാത്തിമ എന്നിവരുടെയും മകനായി 1938 മാർച്ച് 8 ന് ജനിച്ചു. അഞ്ചാമന്നെ വയസ്സിൽ ഉപ്പ മരണപ്പെട്ടു പിന്നീടുള്ള ജീവിതം ഉമ്മയുടെ നാടായ കൊടുമുണ്ടയിൽ ആയിരുന്നു ഇവിടെ നിന്നും ഖുർആൻ പടിച്ചു പിന്നിട് കൊടുമുണ്ട ജുമ്അ മസ്ജിദ് ,ചെമ്പുങ്ങാട് ജുമ്അ മസ്ജിദ്, ചെമമൻകുഴി ജുമ്അ മസ്ജിദ്, താനൂർ ഇസ്ലാഹുൽ ഉലൂം അറബികോളേജ് ,പൂനുരിനടുത്തെ കോളിക്കൽ മസ്ജിദ് എന്നിവിടങ്ങളിലെല്ലാം ദർസ്സ് പഠനം നടത്തി പിന്നീട് പട്ടിക്കാട് ജാമിഅ: നൂരിയ അറബി കോളജിൽ ഉപരിപഠനം നടത്തി ജാമിഅ: യിലെ ആദ്യത്തെ സനദ് വാങ്ങിവരുടെ ബാച്ചിൽ ഉസ്താദുമുണ്ടായിരുന്നു.
പ്രധാന ഉസ്താദുമാർ ശംസുൽ ഉലമ ഇ.കെ.അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, കെ.കെ.അബൂബക്കർ മുസ്ലിയാർ, നിറമരുതൂർ ബീരാൻ കുട്ടി മുസ്ലിയാർ (താനൂർ മുദരിസ്), ഇമ്പിച്ചേരി മുസ്ലിയാർ, മോളൂർ ഉമർ മുസ്ലിയാർ, കെപ്പം കുഞ്ഞാപ്പു മുസ്ലിയാർ എന്നിവരായിരുന്നു.
എ.പി. മുഹമ്മദ് മുസ്ലിയാർ,കുമരംപത്തൂർ കെ. പി. കെ. തങ്ങൾ വാളക്കുളം എന്നിവരായിരുന്നു ശരിക്കൻമാരിൽ ചിലർ. പട്ടിക്കാട് കോളേജിൽ നിന്നും എം.എഫ്.എഫ് ബിരുദം വാങ്ങിയ ശേഷം ആദ്യമായി മുദരിസായി സേവനം ആരംഭിച്ചത് ചെമമൻകുഴി പളളിയിലാണ് തുടർന്ന് രണ്ട് വർഷത്തിനു ശേഷം ചെമ്പുലങ്ങാട് പളളിയിൽ മുദരിസായി സേവനം ആരംഭിച്ചു അവിടുത്തെ സേവനം ഏതാണ്ട് മൂന്നര പതിറ്റാണ്ട് നീണ്ടതായിരുന്നു. അറുപതിൽപരം ശിഷ്യഗണങ്ങളുള്ള വലിയ ദർസായിരുന്നു അത്.അങ്ങനെയാണ് ചെമ്പുലങ്ങാട് ഉസ്താദെന്ന പെരിൽ അറിയപ്പെടുന്നത്. നൂറ് കണക്കിനു ശിഷ്യന്മാരെ വാർത്തെടുക്കുന്നതിന് ഉസ്താദിന്റെ സേവനം മുതൽകൂട്ടായി. അവരിൽ പലരും ദീനി സേവന രംഗത്തും രാഷ്ട്രീയ സംസ്കാരിക രംഗത്തും ഉന്നതമായ സേവനം നടത്തി വരുകയാണിപ്പോൾ. അറുപതാമത്തെ വയസ്സിൽ ചെമ്പുലങ്ങാട് നിന്നും മുദരിസിന്റെ സേവനം മതിയാക്കി, വീട്ടിൽ വർഷങ്ങളോളമായി നടന്ന് വരാറുള്ള ദിഖ്റ് ഹൽഖ നടത്തിപ്പിന് പൂർണമായും നേതൃത്വം നൽകി. വിജ്ഞാന രംഗത്ത് തന്നെ തുടരണമെന്ന് ഉസ്താദിന്റെ ചിരകാല ആഗ്രഹമാണ് 2005ൽ സ്വന്തം നാട്ടിൽ വീടിനടുത്ത് തന്നെ ജലാലിയ്യ ഇസ്‌ലാമിക് കോംപ്ലക്സ് അഗതി മന്ദിരത്തിന് തുടക്കം കുറിച്ചത്. ഇപ്പോൾ 30 ഓളം അഗതി വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തിവരുന്നു.