ചെമ്പുലങ്ങാട് ഉസ്താദ് - സി. പി മുഹമ്മദ്‌ കുട്ടി മുസ്‌ലിയാർ

ചെമ്പുലങ്ങാട് ഉസ്താദ് - സി. പി മുഹമ്മദ്‌ കുട്ടി മുസ്‌ലിയാർ. Contact: 9447925503, 9645587172

Jalaliyya

JALALIYYA: ISLAMIC COMPLEX

                    പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയിൽ 2005-ൽ സ്ഥാപിതമായതാണ് ജലാലിയ്യ: ഇസലാമിക് കോംപ്പക്സ് അഗതി മന്ദിരം.നിർധനരായ അഗതി ബാല്യങ്ങളുടെ സംരക്ഷണം ഏറ്റടുത്ത് നടത്തിവരുന്ന ജലാലിയ്യ ഇന്ന് 11 വർഷം പിന്നിട്ടിരിക്കുകയാണ്.

               14.05.2005 ൽ ആരംഭിച്ച ജലാലിയ്യ: ഇസ്ലാമിക്ക് കോംപ്ലക്സ് 2006 ജനുവരിയിൽ കേരള ഓർഫനേജ് കൺട്രോൾ ബോർഡിൽ 1207/06 നമ്പറായി രജിസ്റ്റർ ചെയ്യപ്പെട്ടു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മുഖ്യ രക്ഷാധിക്കാരിയും പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ രക്ഷാധികാരിയുമാണ്. നാസർ അബ്ദുൽഹയ്യ് ശിഹാബ് തങ്ങൾ അഡ്വൈസറി ബോർഡ് ചെയർമാനും ചെമ്പുലങ്ങാട് ഉസ്ഥാദ് സി. പി മുഹമ്മദ് കുട്ടി മുസ്ലിയാർ ചെയർമാനുമായ ട്രസ്റ്റും ജലാലിയ്യയുടെ പ്രവർത്തനങ്ങൾക് നേതൃത്വം നൽകി വരുന്നു.
            സ്കൂൾ എട്ടാ തെരത്തിലേക്ക് വിജയിച്ച ആൺകുട്ടികൾക്ക് ഇന്റർവ്യു അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്.പത്താം തരം പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികളെ പിന്നീട് വാഫി കോഴ്സിനും ഫൈസി കോഴ്സ്നും  അയക്കുന്നു.
കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ നൽകി വരുന്ന പിന്തുണയും സഹകരണവും തുടർന്നും ഉണ്ടാവണമെന്ന്  വിനയപൂർവം അഭ്യാർത്ഥിക്കുന്നു.